Ninte Ormma..


നിന്റെ ഓര്‍മ്മ..





ഒരു നിമിഷം നിന്നെ ഞാന്‍ ഓര്‍ത്തുപോയി. എങ്ങനെയാണു നിന്റെ മുഖം എന്റെ മനസ്സിലേക്ക് വന്നത് എന്ന്‍ അറിയില്ല..........  രണ്ട് നിശാശലഭങ്ങള്‍ ‍ തൊട്ടുരുമ്മി പറന്നുവന്നു ഒരുരാത്രിമുല്ലയില്‍ ഇരിക്കുന്നു. അവര്‍ തമ്മിലുള്ള സ്വകാര്യത്തിനു ചെവിയോര്‍ത്തപ്പോള്‍ ആണെന്ന് തോന്നുന്നു തന്റെ മുഖം അറിയാതെ തെളിഞ്ഞു വന്നത്. പൂന്തേന്‍ നുകര്‍ന്ന് പ്രണയ ലീലകള്‍ആടി, മദിച്ചിരുന്ന അവരില്‍ ‍ ഒരു ശലഭം പെട്ടന്ന് പറന്നു പോയി, തന്റെ ഇണയ്ക്ക് കാണാന്‍ സാധിക്കാത്ത ദൂരത്തിലേക്ക്.........
 പൂവിനോട് കിന്നാരം പറഞ്ഞിരുന്ന കൂട്ടുകാരി ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു. ഒരു രാത്രിയുടെ ആയുസ്സില്‍ ‍, തന്റെ ഇണയോടൊത്ത് രമിച്ചിരുന്ന ആ നിശാശലഭം ഇനിയെന്ത് ചെയ്യും.....? ഇണ തന്നില്‍ നിന്നും വേര്‍പിരിഞ്ഞത് അവള്‍ ‍ അറിഞ്ഞെന്നു തോന്നുന്നു. ഒരു നിമിഷം. മുകളിലെക്കവള്‍ പറന്നുയര്‍ന്നു. ശേഷം പതിയെ എന്റെ അടുത്തായി ഭിത്തിയിലെക്കവള്‍ പറന്നിരുന്നു. ആ ശലഭത്തെ പതിയെ.. വേദനിപ്പിക്കതെയെടുത്ത് കൈക്കുമ്പിളില്‍ വയ്ക്കാനോരാഗ്രഹം. അതിനടുത്തേക്ക് നീങ്ങുമ്പോഴേക്കും അതാ പറന്നുവരുന്നു മറ്റൊരു ശലഭം... അല്ല. അത് ആദ്യം പറന്നു പോയ ശലഭംതന്നെയാണ്. അവളെ തോട്ടുരുമിക്കൊണ്ട് അവനും ആ ഭിത്തിയില്‍ ഇരുന്നു. ആ കാഴ്ച ആസ്വദിക്കാനാണ് തോന്നിയത്. ഒരു നിമിഷം. എന്റെ നോട്ടമോന്നു പതറിപ്പോയി. നിലാവിന്റെ സൌന്ദര്യം ഒന്നാസ്വദിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ അവരെ കാണുന്നതേയില്ല... കണ്ണുകള്‍ എല്ലായിടവും പരത്തി. പക്ഷെ കണ്ടില്ല. കൈ എത്തിച്ചാല്‍ കിട്ടാത്ത ദൂരത്തിലെക്കവര്‍ പറന്നു പോയിരിക്കാം..........
ആ ഇണകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ചെറിയൊരു നൊമ്പരവുമായി... നാളെ അവയെ ഞാന്‍ കാത്തിരിക്കില്ല. കാരണം ഒരിക്കല്‍ കൈവിട്ടവയെ പിന്നീടു തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണല്ലോ...?
ഇപ്പോള്‍ തോന്നുന്നു ഇതുതന്നെയായിരിക്കാം നിന്നെ ഓര്‍ക്കാനുള്ള കാരണവും...



Ninte Ormma.. Ninte Ormma.. Reviewed by varsharaagampole on February 26, 2013 Rating: 5

4 comments:

  1. ആശംസകൾ, ഓർമകൾ വരട്ടെ ഇനിയും

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി ഷാജു..

      Delete
  2. ഒരിക്കല്‍ കൈവിട്ടവയെ പിന്നീടു തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണല്ലോ.

    ReplyDelete
    Replies
    1. ഒരുപാട് നന്ദി. ഒരു അഭിപ്രായം പങ്കു വച്ചതിന് ..

      Delete

Powered by Blogger.