പനിനീർ പൂവിന്റെ സ്നേഹം




തോട്ടത്തിലെ പനിനീര്‍ പൂവിനു തോട്ടമുടമയുടെ മകനോട്‌ 
പ്രേമം.... ഒരു പൂവ് ഒരു മനുഷ്യനെ പ്രേമിക്കുകയോ ???....മറ്റു പൂവുകള്‍ അവളെ കളിയാക്കി....എന്നാലും പനിനീര്‍ പൂവ് പിന്മാറിയില്ല......അവള്‍ അവനെ പ്രേമിച്ചുകൊണ്ടേയിരുന്നു.എന്നും രാവിലെ തോട്ടമുടമയുടെ മകന്‍ അവന്റെ ജാലകം തുറക്കുമ്പോള്‍ ആദ്യം കാണുന്നത്ആ പനിനീര്‍ പൂവിനെയാണ്‌. അതുകൊണ്ട് അതിന്റെവാടിയതും ഉണങിയതുമായ എല്ലാ ഇലകളും പൊഴിച്ചു, ചുവന്നുതുടുത്ത ഇതളുകള്‍ ഒന്നുകൂടെ ചുവപ്പിച്ചു സുന്ധരിയായങ്ങനെനില്‍ക്കും...തോട്ടമുടമയുടെ മകന്‍ പനിനീര്‍ പൂവിനെ നോക്കിപുഞ്ചിരിക്കും....അപ്പോള്‍ പനിനീര്‍ പൂ നാണം കൊണ്ട് തലകുനിക്കും....അങ്ങിനെ പ്രേമിച്ചു പ്രേമിച്ചു ഇപ്പോള്‍പനിനീര്‍ പൂവിനു തോട്ടമുടമയുടെ മകനെ കാണാതെഒരുനിമിഷം പോലും ജീവിക്കാന്‍ വയ്യ എന്നായി....
.പകല്‍ മുഴുവന്‍ അവള്‍ വിഷാദയായിഗേറ്റിലേക്ക് നോക്കി നില്‍ക്കും. സന്ധ്യ ആകുമ്പോള്‍ അവള് ‍പ്രതീക്ഷയോടെ,ഇതളുകള്‍ക്ക്‌ തിളക്കം കൂട്ടി, അവനെ കാത്തു നില്‍ക്കും...പക്ഷെ അവന്‍ അടുത്തെത്തുമ്പോൾ എല്ലാംഅവള്‍ നാണത്തോടെ തലകുനിക്കുകയാണ്‌ പതിവ്.....പനിനീര്‍ പൂവിന്റെതൊട്ടടുത്തായി തോട്ടമുടമയുടെ മകന് ഒരു വായനാസ്ഥലമ് ഉണ്ട്....ദിവസവും അവന്‍ അവിടെവന്നിരുന്ന് പുസ്തകംവായിക്കുകയോ, വെറുതെ ആകാശത്ത്തെയ്ക്ക് നോക്കി ഇരിക്കുകയോചെയ്യും....അപ്പോഴെല്ലാം പനിനീര്‍ പൂവ് അവനെ തന്നെ നോക്കി ഇരിക്കും.അങ്ങിനെ എത്രനേരം വേണമെങ്കിലും നോക്കി ഇരിക്കാന്‍ അവള്‍ക്ക്‌ ഇഷ്ട്ടമാണ്....പക്ഷെ അവള്‍ഒരിക്കലും അവളുടെ ഇഷ്ടം അവനോട് പറഞ്ഞിട്ടില്ല.....അവന്‍ അടുത്ത്വരുമ്പോഴെല്ലാം....പനിനീര്‍ പൂവ് അവളുടെ കൊമ്പുകള്‍ ഒതുക്കിപിടിക്കും....അല്ലെങ്കില്‍ അവളുടെ കൂര്‍ത്ത മുള്ളുകള്‍ അവന്റെ ശരീരത്തില്‍ കൊണ്ടാലോ ? അവനു നൊന്താലോ ?ഇന്ന് പനിനീര്‍ പൂവിന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണ്‌. ഇന്ന് സന്ധ്യക്കാണ്‌ അത് സംഭവിച്ചത്..എന്നത്തെയും പോലെതോട്ടമുടമയുടെമകന്‍ ഇന്നും ഒരു പുസ്തകവുമായി അവളുടെ അടുത്ത് വന്നിരുന്നു.....അന്ന്അവന്റെ മുഖം അസാധാരണമാം വിധം ചുവന്നു തുടുത്തിരുന്നു.....അവന്റെ കണ്ണുകളിലെ തിളക്കംപനിനീര്‍ പൂവിനെ അത്ഭുതപെടുത്തി..ആതിളക്കംകാണാനാകാതെ അവള്‍ കണ്ണുകള്‍ ഇറുക്കിഅടച്ചു ...ആരോ തലോടുന്നതുപോലെ തോന്നിയപ്പോള്‍ പനിനീര്‍ പൂ മെല്ലെ കണ്ണ്തുറന്നു....അപ്പോള്‍ അവന്‍ പറഞ്ഞു \\\" പനിനീര്‍ പുഷ്പമേ .. നീയാണ് ലോകത്തിലെ ഏറ്റവുംസുന്ദരിയായ പുഷ്പം ...അത് പറഞ്ഞിട്ട് അവന്‍ പനിനീര്‍ പൂവിനെ ചുംബിച്ചു .. മറ്റുള്ളപൂവുകള്‍ നാണംകൊണ്ട് തലതാഴത്ത്തി . പനിനീര്‍ പൂ ഒന്ന് പിടഞ്ഞു.....അപ്പോള്‍ ഏതൊ ഒരുകൊമ്പിലെ മുള്ള് അവന്റെ കയ്യില്‍ തറഞ്ഞു കയറി......അവന്‍ പെട്ടന്ന് കൈ വലിച്ചു.....ഇപ്പോള്‍ പനിനീര്‍ പൂവ് ഒത്തിരി സുന്ദരിയാണ്...അവളുടെ ചുറ്റും ഒത്തിരി കരിവണ്ടുകള്‍മൂളിപറക്കുന്നുണ്ട്...പക്ഷെ അവള്‍ ആരെയും ശ്രദ്ധിക്കാറില്ല.......കാരണംഇപ്പോള്‍ അവള്‍ പഴയത് പോലെയല്ലാ....ഒരു കാമുകിയാണ്..തോട്ടമുടമയുടെ മകന്റെ കാമുകി...പക്ഷെ രണ്ടു ദിവസമായി പനിനീര്‍ പൂവ് ആകെ വിഷാദമൂകയാണ്...കാരണം...തോട്ടമുടമയുടെമകന്‍ വിനോദയാത്രയിലാണ്.....ഉണങിയതും പഴുത്തതുമായ ഇലകള്‍അവള്‍ക്ക്‌ ഒരുപാട് പ്രായം തോന്നിപ്പിച്ചു....എങ്കിലും ചുവന്നു തുടുത്തു സുന്ദരിയായി തന്നെഅവള്‍ നിന്നു.. അവനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ അവള്‍ക്ക്‌ കരച്ചില്‍ വരും...അങ്ങനെകരഞ്ഞു കരഞ്ഞു അവള്‍ ഉറങ്ങി പോയി....ഒരു ബഹളം കേട്ടാണ്‌അവള്‍ ഉറക്കം ഉണര്‍ന്നത്......തോട്ടമുടമയുടെ വീട്ടില്‍ ആള്‍കൂട്ടം .. ആരൊക്കെയോ അടക്കി പിടിച്ചുകരയുനുമുണ്ട്....ഇടയ്ക്കിടയ്ക്ക് ഒരു തേങ്ങല്‍ കേള്‍ക്കാം......ആരോ പറയുന്നു.....വിനോദയാത്രയ്ക്ക് പോയ മൂന്നു കുട്ടികള്‍ മരിച്ചത്രേ.....വെള്ളചാട്ടത്തിനടുത്തു കുളിക്കുകയായിരുന്നു.........പെട്ടാണ് വെള്ളംപൊങ്ങി രണ്ടു പേര്‍ മുങ്ങി പോയി....ഈ കുട്ടിഅവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ്......പനിനീര്‍ പൂവിനു തന്റെ ഹ്രദയം തകരുന്നതായി തോന്നി....അവള്‍പൊട്ടിക്കരഞ്ഞു...മറ്റുള്ള പൂവുകള്‍ അവളെ വിഷാദത്തോടെ നോക്കി നിന്നു.പനിനീര്‍ പൂവ്‌ ദൈവത്തോട് പ്രാര്‍ത്തിച്ചു , ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു...അനുശോചനം അറിയിക്കാന്‍ വന്ന ഏതൊ ഒരു കുട്ടി .. പനിനീര്‍പൂവിനെ തണ്ടോടെ വേര്‍പെടുത്തിയെടുത്തു..എന്നിട്ട് കൂട്ടുകാരന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു..അപ്പോള്‍ ആരോ പറഞ്ഞു ... ആ പൂവിനു എന്ത് നിറമാണ്....അപ്പോള്‍ പനിനീര്‍പൂവ്പറഞ്ഞു ... സുഹൃത്തെ ഇത് ഒരു പനിനീര്‍ പൂവിന്റെ നിറമല്ല...അനശ്വര പ്രണയത്തിന്റെ നിറമാണ് ...എന്റ പ്രേമത്തിന്റെ നിറമാണ്...അത് കേട്ടു തോട്ടത്തിലെമറ്റു പൂവുകള്‍ കണ്ണുനീര്‍ 
തുടച്ചു ...........(സ്നേഹം അറിയാതെ പോകുന്നത്ജീവിതത്തില് ഒരു നഷ്ടംമാത്രമാണ്.എന്നാല് അതിലും വലിയ നഷ്ടമാണ്സ്നേഹിക്കുന്നവരെ അറിയാതെ പോകുന്നത്..} 

------------------------------------------------------------------------------------------------------------

ഈ മനോഹരമായ കഥ ആരാണ് എഴുതിയതെന്ന് എനിക്ക് അറിയില്ല. പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടമായതിനാൽ ഈ കഥ ഇവിടെ ചേർത്തതാണ് . ഇത് എഴുതിയ ആണാവട്ടെ , പെണ്ണാവട്ടെ .. അയാൾക്ക്  ഒരുപാട് ആശംസകൾ..

മനു 



പനിനീർ പൂവിന്റെ സ്നേഹം പനിനീർ പൂവിന്റെ സ്നേഹം Reviewed by varsharaagampole on May 16, 2013 Rating: 5

No comments:

Powered by Blogger.